നാടിന് അഭിമാനിയ്ക്കാവുന്ന മനുഷ്യധര്‍മ്മമാണ് വയോമിത്രം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

മൂവാറ്റുപുഴ: നാടിന് അഭിമാനിയ്ക്കാവുന്ന മനുഷ്യധര്‍മ്മമാണ് വയോമിത്രം പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.മൂവാറ്റുപുഴ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ മൂന്നാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വയോജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. വയോജനങ്ങളുടെ സഹായവും സംരക്ഷണവും സാധ്യമാമാകുന്ന പ്രവര്‍ത്തനങ്ങളാണ്. ഇത് നാടിന്റെ എല്ലായിടത്തും വയോജനങ്ങള്‍ക്ക് ഉപകരിയ്ക്കുന്ന രീതിയിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു.  നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ സ്വാഗതം പറഞ്ഞു. 2019-20-ലെ പദ്ധതി പ്രഖ്യാപനം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ നിര്‍വ്വഹിച്ചു. അവാര്‍ഡ് ദാനം നഗരസഭ വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജും, സമ്മാനദാനം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമാമത്ത് സലീമും, പി.എം.എ.വൈ.പദ്ധതി അംഗീകാര സമര്‍പ്പണം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.സീതിയും നിര്‍വ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മേരി ജോര്‍ജ് തോട്ടം, കെ.എ.അബ്ദുല്‍സലാം, സി.എം.ഷുക്കൂര്‍, പി.വൈ.നൂറുദ്ദീന്‍,  വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സമ്പന്ധിച്ചു. 65 വയസ് കഴിഞ്ഞവര്‍ക്ക് 2017 മുതല്‍ നഗരസഭ പരിധിയിലെ 20 കേന്ദ്രങ്ങളില്‍ പ്രതിമാസം 1200 പേര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്നതാണ് വയോമിത്രം പദ്ധതി. മൂന്ന് വര്‍ഷം കൊണ്ട്  1407 ക്യാമ്പും അരലക്ഷത്തോളം പേര്‍ക്ക് ചികിത്സയും, മരുന്നും നല്‍കുന്ന മാതൃക പദ്ധതിയാണ് വയോമിത്രം പദ്ധതി. സംസ്ഥാന ഗവണ്‍മെന്റും, നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയ്ക്ക് 90-ലക്ഷം രൂപയാണ് ചിലവ്. 65 വയസ് കഴിഞ്ഞവര്‍ക്കായി നടപ്പിലാക്കിയ പദ്ധതി ജില്ലയില്‍ മാതൃകപരമായിട്ടാണ് മൂവാറ്റുപുഴ നഗരസഭയില്‍ നടന്ന് വരുന്നത്. നിത്യ രോഗത്താല്‍ ചികിത്സയും മരുന്നും കിട്ടാത്തവര്‍ക്കായി വീടുകളുടെ അടുത്ത് ചികിത്സ നല്‍കുന്ന ഈ പദ്ധതി ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയതാണ്. പ്രതിവര്‍ഷം 20-ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ നഗരസഭയും വിനിയോഗിക്കുന്നു. സാമൂഹ്യ സുരക്ഷാ മിഷനും നഗരസഭയും ചേര്‍ന്നാണ് വയോമിത്രം പദ്ധതി നടപ്പിലാക്കുന്നത്.

ചിത്രം-മൂവാറ്റുപുഴ നഗരസഭയുടെ വയോമിത്രം പദ്ധതിയുടെ മൂന്നാമത് വാര്‍ഷികാഘോഷം  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു….

Leave a Reply

Back to top button
error: Content is protected !!