കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്മാന് കെ.എം. ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനാചരണം നാളെ മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്മാന് കെ.എം. ജോര്‍ജിന്റെ ചരമവാര്‍ഷിക ദിനാചരണം 11 ന് മൂവാറ്റുപുഴയില്‍ ആചരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി ടോം കുര്യാച്ചന് അറിയിച്ചു.രാവിലെ ഒന്‍പതിന് മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്ന് പ്രത്യേക പ്രാര്‍ഥന. തുടര്‍ന്ന് അനുസ്മരണ സമ്മേളനം വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും.പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും. പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.