രാഷ്ട്രീയം
കെ.എം. മാണിയുടെ 84-ാം ജന്മദിനം കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിച്ചു.

മൂവാറ്റുപുഴ : കെ.എം. മാണിയുടെ 84-ാം ജന്മദിനം കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാരുണ്യദിനമായി ആചരിച്ചു. കാവക്കാട് സെന്‍റ് മര്‍ത്താസ് ജ്യോതി ഭവനിലെ അന്തേവാസികള്‍ക്കൊപ്പം ആചരിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഷൈന്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മദര്‍ സുപ്പീരിയര്‍ മരിയ ആമുഖപ്രസംഗം നടത്തി. നേതാക്കളായ എബ്രാഹം പൊന്നുംപുരയിടം, ബാബു മനയ്ക്കപ്പറമ്പന്‍, പി.എം. ജോണ്‍, അപ്പച്ചന്‍ ലൂക്കോസ്, ബ്ലോക്ക് പഞ്ചായത്തംഗം ചിന്നമ്മ ഷൈന്‍, പഞ്ചായത്തംഗങ്ങളായ ജിജി ബിജോ, ബേബി കുര്യന്‍, വനിത കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വത്സ ജോര്‍ജ്, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി ബിനില്‍ ജോണ്‍, മാനുവല്‍ കല്ലുങ്കല്‍, ജോര്‍ജ് വെട്ടിയാങ്കല്‍, ബേബി കാക്കനാട്ട്, തോമസ് ശൗരംമാക്കല്‍, ബേബി കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.