കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കെ.എം.ജോർജ് അനുസ്മരണം നടത്തി.

മൂവാറ്റുപുഴ: മുന്‍മന്ത്രി കെ.എം.ജോര്‍ജ് സാറിന്റെ 43-മത് ചരമ വാര്‍ഷീകം കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. രാവിലെ ഹോളി മാഗി പള്ളിയില്‍ വിശേഷാല്‍ പ്രാര്‍ത്ഥനയും സെമിത്തേരിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് വൈസ്‌മെന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്‌ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ടോമി പാലമല, റെജി ജോര്‍ജ്, വിനോയി താണികുന്നേല്‍, അജാസ് പായിപ്ര, ആന്റണി പാലക്കുഴി, ജോര്‍ജ് കിഴക്കമ്മശ്ശേരി മത്തായി മണ്ണപ്പിള്ളി, എം.എ.ഷാജി,ജോയി പ്ലാന്തോട്ടം, തങ്കച്ചന്‍ കുന്നത്ത്, രാധ നാരായണന്‍, ജോളി ഉലഹന്നാന്‍, ജാന്‍സി ജോര്‍ജ്, റാണി റെജി, ഗ്രേസി സണ്ണി, കൊച്ചുത്രേസ്യ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
ചിത്രം- മുന്‍മന്ത്രി കെ.എം.ജോര്‍ജ് സാറിന്റെ 43-മത് ചരമ വാര്‍ഷീകത്തോടനുബന്ധിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പുഷ്പ ചക്രം അര്‍പ്പിക്കുന്നു.