കാ​രു​ണ്യം പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും നടത്തി

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി നടപ്പാക്കുന്ന കാരുണ്യം 2024 പദ്ധതിയുടെ ഉദ്ഘാടനവും, സമിതിയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന നസറുദ്ദീന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണവും നടത്തി. കാരുണ്യ പദ്ധതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മുഴുവന്‍ അഗതി-അനാഥമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സ്‌നേഹവിരുന്ന് ഒരുക്കുക, കിടപ്പ് രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ഉപകരണങ്ങള്‍ നല്‍കുക, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, ലഹരി, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതോടനുബന്ധിച്ച് കോതമംഗലം നഗരത്തിലെ ബസോലിയോസ് ഓര്‍ഫനേജിലെ അന്തേവാസികള്‍ക്ക് സ്‌നേഹവിരുന്ന് ഒരുക്കി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏകോപന സമിതി നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ. സേവ്യര്‍ അധ്യക്ഷത വഹിച്ചു. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരുത്തുവയലില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ഫോട്ടോ അനാഛാദനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.എ. ബഷീര്‍, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, അനില്‍ ഞാളുംമഠം, ഫാ. ജോബി ജോസ് തോംബ്ര, എം.എം. അലിയാര്‍, എം.എ. ഷെറൂ, മൈതീന്‍ ഇഞ്ചകൂടി, കെ.എ. സിബി, ഉമ്മര്‍ കുഞ്ചാട്ട്, അജിംസ് തോട്ടുചാലി, പി.എം. ഷംജല്‍, റെന്നി പി. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!