കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആവോലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല നീന്തൽ പരിശീലനം ആരംഭിച്ചു

 

മൂവാറ്റുപുഴ:കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ആവോലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല നീന്തൽ പരിശീലനം ആരംഭിച്ചു. ആനിക്കാട് ചിറയിൽ ഓഗസ്റ്റ് 26 മുതൽ 30വരെയാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. മുൻ എംപി ജോയ്സ് ജോർജ് പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ് സീമ വാമനൻ അധ്യക്ഷത വഹിച്ചു. സിപിഐഎം ആവോലി ലോക്കൽ സെക്രട്ടറി എം ജെ ഫ്രാൻസിസ്, കനിവ് ആവോലി മേഖല സെക്രട്ടറി മൻസൂർ പി എം, വാർഡ് മെമ്പർ ശ്രീനി വേണു ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് രതീഷ് കെ കെ സ്പോർട്സ് കൗൺസിലങ്കം എംപി തോമസ് എന്നിവർ നീന്തൽ പരിശീലനത്തിന് നേതൃത്വം നൽകി.

ആൺകുട്ടികളും പെൺകുട്ടികളുമായി 75 ഓളം പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

Back to top button
error: Content is protected !!