ക്രൈംമൂവാറ്റുപുഴ
8ഗ്രാം കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയില്‍

മൂവാറ്റുപുഴ: 8ഗ്രാം കഞ്ചാവും എംഡിഎംഎ തരികള്‍ അടങ്ങിയ സിപ് ലോക്ക് കവറുകളുമായി യുവാവ് എക്‌സൈസ് പിടിയില്‍. വെള്ളൂര്‍ക്കുന്നം പള്ളിപ്പാട്ട് പുത്തന്‍പുര (കാരിക്കുഴി) ഷാക്കിര്‍ (23)നാണ് പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുനില്‍ ആന്റോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്ഥിരമായി ലഹരി ഉപയോഗിക്കുകയും കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നുവെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ സാബു കുര്യാക്കോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലിബു പി ബി, റസാഖ് കെ.എ, രാജേഷ് കെ.കെ, അജി പി.എന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ നൈനി മോഹന്‍, എക്‌സൈസ് ഡ്രൈവര്‍ റെജി എം.കെ എന്നിവരായിരുന്നു എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.