ഹരിത കർമ്മ സേനക്ക് ആദരവൊരുക്കി കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറി

കല്ലൂര്‍ക്കാട്: കോസ്‌മോ പൊളിറ്റന്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ചു. കല്ലൂര്‍ക്കാട് എസ്‌ഐ രവി സന്തോഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജ്വാല ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ബോബി തോമസ് സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ജയേഷ്, ലൈബ്രറി മുന്‍ സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍, വനിതാ വേദി പ്രസിഡന്റ് ബിന്ദു വിനേഷ്, വില്‍സണ്‍ നെടുങ്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി ഭരണസമിതി അംഗങ്ങളായ അജയ് വേണു പെരിങ്ങാശേരി, സോയി സോമന്‍, വിക്ടര്‍ ജോര്‍ജ്, ലൈബ്രേറിയന്‍ എം.എ. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. മികച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായി തെരഞ്ഞെടുത്ത രാധികയെ യോഗത്തില്‍ ആദരിച്ചു.

Back to top button
error: Content is protected !!