ക്ഷീരമേഖലക്ക് സാധ്യതയേറുന്നു -എല്‍ദോ എബ്രഹാം എം.എല്‍.എ

muvattupzhanews.in
മൂവാറ്റുപുഴ: കേരളത്തിൽ ക്ഷീരമേഖലക്ക് സാധ്യതയേറുകയാെണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ഇന്നലെ കല്ലൂര്‍ക്കാട് നടന്ന ജില്ല ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാല്‍ ഉല്‍പാദനരംഗത്ത് കേരളം ഏറെ മുന്നിലാണ്. എന്നാലും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ ഇതര സംസ്ഥാന പാലിനെ അശ്രയിക്കേണ്ട അവസ്ഥയാണ് നിലവിൽ ഇൗ അവസ്ഥക്ക് മാറ്റം വരുത്തുന്നതിനും ശുദ്ധമായ പാല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ക്ഷീരമേഖലയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പാക്കിവരുന്നത്. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് നീങ്ങിയ സംസ്ഥാനത്തിന് തുടര്‍ച്ചയായുണ്ടായ രണ്ട് മഹാപ്രളയങ്ങള്‍ തിരിച്ചടിയാവുകയായിരുന്നു.
യോഗം കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷീന സണ്ണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോസി ജോളി മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് പദ്ധതി വിശദീകരിച്ചു. മില്‍മ മേഖല യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റെബി ജോസ്, ലിസി ജോളി, ജോന്‍സി ജോര്‍ജ്, സുജിത്ത് ബേബി, റജി വിന്‍സന്‍റ്, ടോണി വിന്‍സന്‍റ്, എബ്രാഹം തൃക്കളത്തൂര്‍, ജോളി ജോര്‍ജ്, സി.എ.എബ്രാഹം, ജോസ് ജോര്‍ജ്, പി.എസ്. സൈനുദ്ദീന്‍, പ്രഫ. ജോസ് അഗസ്റ്റ്യന്‍, ജോയി തോമസ്, ടോയ്‌സ് ജോര്‍ജ്, മെറീന പോള്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ഷാജി ജോസഫ് സ്വാഗതം പറഞ്ഞു.രാവിലെ കല്ലൂര്‍ക്കാട് ക്ഷീരസംഘത്തിന് സമീപം ജില്ല കന്നുകാലി പ്രദര്‍ശന മത്സരം നടന്നു. ക്ഷീര വികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ ഓഫിസര്‍ സൂസി എലിസബത്ത് തോമസ്, വൈപ്പിന്‍ ക്ഷീര വികസന ഓഫിസര്‍ രതീഷ് ബാബു, പാമ്പാക്കുട ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ രാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഗവ്യജാലകം(ഡയറി ക്വിസ്) നടത്തി. വെള്ളിയാഴ്ച രാവിലെ 10ന് ക്ഷീര സഹകരണ ശില്‍പശാല എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.


മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിക്കും. ഡയറി എക്സ്പോയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സന്‍ ഉഷ ശശിധരന്‍ നിര്‍വഹിക്കും.
