കോലഞ്ചേരി
ഭിന്നശേഷി സൗഹൃദമാകാന്‍ കടയിരുപ്പ് ജി.എച്ച്.എസ്.എസ്.

കോലഞ്ചേരി: കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്.ഭിന്നശേഷി സൗഹൃദമാകുന്നു. ഇതിനായി പി.വി.ശ്രീനിജിന്‍ എം.എല്‍.എ.യുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ 15.74 ലക്ഷം രൂപ അനുവദിച്ചു. ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ച് സ്‌കൂളില്‍ ടോയ്‌ലറ്റ്, റാമ്പ്, റെയില്‍ എന്നിവ നിര്‍മ്മിക്കും. ജില്ലയിലെ എറ്റവും മികച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ് കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്.പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നിരവധിയായ വികസന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സ്‌കൂള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്