കെ.സുധാകരന്റെ അറസ്റ്റ് മുളവൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധം

മൂവാറ്റുപുഴ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുളവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുളവൂര്‍ പള്ളിപ്പടിയില്‍ നിന്നും ആരംഭിച്ച പ്രകടനം പൊന്നിരിക്കപ്പറമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എച്ച്.സിദ്ധീഖ്, കെ.എം. പരീത്, സല്‍മാന്‍ ഓലിക്കല്‍, ടി.കെ.അലിയാര്‍, സി.സി. കുഞ്ഞ് മുഹമ്മദ് മാസ്റ്റര്‍, നൗഷാദ് മുളവൂര്‍, ബഷീര്‍ കൂനംപറമ്പേല്‍, ആഷിഖ് നാസര്‍, പി.എം.സുധീര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!