കെ.എം.ജോര്‍ജ് അനുസ്മരണം ഇന്ന്

ജനാധിപത്യ കേരളാകോൺഗ്രസ്

മൂവാറ്റുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.ജോര്‍ജ് സാറിന്റെ 43-മത് അനുസ്മരണം ഇന്ന് മൂവാറ്റുപുഴ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് മൂവാറ്റുപുഴ ഹോളി മാഗി ചര്‍ച്ച് സെമിത്തേരിയില്‍ കെ.എം.ജോര്‍ജ് സാറിന്റെ ശവകുടീരത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്ന് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. കെ.എം.ജോര്‍ജ് സാറിന്റെ സമകാലികന്‍ കെ.റ്റി.മാത്യു അനുസ്മരണ പ്രഭാഷണം നടത്തും. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് വള്ളമറ്റം അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.കെ.സി.ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ പി.സി.ജോസഫ്, വൈസ്‌ചെയര്‍മാന്‍ ആന്റണി രാജു, ജനറല്‍ സെക്രട്ടറി എം.പി.പോളി, ജില്ലാ പ്രസിഡന്റ് ഷൈസണ്‍.പി.മാങ്ങഴ, ജോളി ജോര്‍ജ്, ബെസ്റ്റിയന്‍ ചേറ്റൂര്‍, ഇമ്മാനുവല്‍ പാലക്കുഴി തുടങ്ങിയവര്‍ സമ്പന്ധിച്ചു.

കേരളാകോൺഗ്രസ് ജേക്കബ്

മൂവാറ്റുപുഴ: മുന്‍മന്ത്രി കെ.എം.ജോര്‍ജ് സാറിന്റെ 43-മത് ചരമ വാര്‍ഷീകം പ്രമാണിച്ച് കേരള കോണ്‍ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഹോളി മാഗി പള്ളിയില്‍ വിശേഷാല്‍ പ്രാര്‍ത്ഥനയും തുടര്‍ന്ന് 9.30ന് സെമിത്തേരിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പുഷ്പ ചക്രം അര്‍പ്പിക്കും. ജില്ലാ പ്രസിഡന്റ് വിന്‍സന്റ് ജോസഫ്, ജില്ലാ സെക്രട്ടറി ടോമി പാലമല, തുടങ്ങിയവര്‍ പങ്കെടുക്കും. പാര്‍ട്ടി ലീഡറായിരുന്ന ടി.എം.ജേക്കബിന്റെ മാതാവ് അന്നമ്മ മാത്യു(96)ന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് എറണാകുളം ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന കെ.എം.ജോര്‍ജ് സാറിന്റെ ചരമവാര്‍ഷീക പരിപാടി ഒഴിച്ച് മറ്റുപരിപാടികള്‍ എല്ലാം മാറ്റിവച്ചതായി ജില്ലാ സെക്രട്ടറി ടോമി പാലമല അറിയിച്ചു.

Leave a Reply

Back to top button
error: Content is protected !!