കട്ടപ്പനയെ ചെങ്കോട്ടയാക്കി മാറ്റി ജോയ്സ് ജോര്‍ജിന്റെ കലാശക്കൊട്ട്

കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയത്തില്‍ ചെങ്കോട്ടയായി മാറി കട്ടപ്പന. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കലാശക്കൊട്ടില്‍ നൂറുകണക്കിന് യുവജനങ്ങളാണ് ഒഴുകിയെത്തിയത്. ഇടുക്കിക്കവലയില്‍ നിന്നാരംഭിച്ച അവസാന റോഡ്ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു.ഇരുചക്ര വാഹനവുമായാണ് ് യുവാക്കള്‍ റാലിയില്‍ അണിനിരന്നത്. ജോയ്സ് ജോര്‍ജിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകള്‍ അണിഞ്ഞും ചെങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് എല്‍ഡിവൈഎഫ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ ആവേശം നിറച്ചു. നഗരം ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. ബാഹുബലി ചിത്രത്തിലെ കഥാപാത്രങ്ങളുടെ വേഷത്തില്‍ പ്രച്ഛന്നവേഷധാരികളും റോഡ്ഷോയില്‍ ആവേശമായി. ഒപ്പം പരമ്പരാഗത കര്‍ഷകരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്നു.

Back to top button
error: Content is protected !!