പാമ്പാക്കുട എഞ്ചിനീയറിംഗ് കോളജില്‍ മെഗാ തൊഴില്‍ മേള

പിറവം : പാമ്പാക്കുട എം.ജി.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 11 -ന് രാവിലെ 9 മണി മുതല്‍ മെഗാ തൊഴില്‍ മേള നടക്കും. ഐ.സി.ഐ.സി.ഐ. ബാങ്ക് , ഡി.ബി.എസ്. ബാങ്ക്, റിലയന്‍സ് നിപ്പോണ്‍, പോപ്പുലര്‍ ഹ്യുണ്ടായി തുടങ്ങി 30 -തില്‍ പരം പ്രമുഖ കമ്പിനികള്‍ മേളയില്‍ പങ്കടുക്കും. പ്ലസ് -ടു, ഐ.ടി.ഐ., ഡിഗ്രി, ഡിപ്ലോമ , മറ്റ് ബിരുദ പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും പങ്കെടുക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സതീഷ് കുമാര്‍, ആര്‍ഗോണ്‍ ഡേവിഡ്, അരുണ്‍ ചന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു

 

Back to top button
error: Content is protected !!