ജില്ലാപഞ്ചായത്തംഗം എന്‍. അരുണ്‍ സംവിധാനം ചെയ്യുന്ന അക്ഷിത ഹ്രസ്വ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു.

മൂവാറ്റുപുഴ : പ്രണയ ചതികുഴില്‍ അകപ്പെടുന്ന യുവതിയുടെ മധുര പ്രതികാരം പ്രമേയമാക്കിയുള്ള ജില്ലാപഞ്ചായത്തംഗം എന്‍. അരുണ്‍ സംവിധാനം ചെയ്യുന്ന അക്ഷിത ഹ്രസ്വ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം നടന്നു. വര്‍ത്തമാനകാലത്ത് അന്യമാകുന്ന ജീവിത നന്മകളും പ്രണയവുമാണ് സിനിമയില്‍ പ്രതി പാദിക്കുന്നത്. പുതുതലമുറയുടെ അധാര്‍മ്മിക ജീവിതവും മാതൃത്വത്തിന്‍റെ സ്നേഹവും കരുതലും ചിത്രം വിവരിക്കുന്നു. ഹ്രസ്വചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം എറണാകുളം ചില്‍ഡ്രന്‍സ് തീയറ്ററില്‍ നടന്നു. സംവിധായകരായ വിനയന്‍, എം. പത്മകുമാര്‍, എം.എ. നിഷാദ്, എ.ആര്‍. ബിനുരാജ് നടന്‍മാരായ വിഷ്ണുവിനയ്, ഇര്‍ഷാദ്, മുന്‍ എംഎല്‍എ പി. രാജു, മഹേഷ് കക്കത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോര്‍ജ് ഇടപ്പരത്തി, ബേസില്‍ പോള്‍, മാധ്യമ പ്രവര്‍ത്തകന്‍ സി.എന്‍. പ്രകാശ്, ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാലിക പ്രസക്തിയുള്ള സ്ത്രീ പക്ഷ സമീപനമുള്ളതാണ് സിനിമയെന്ന് വിനയന്‍ പറഞ്ഞു. പൊക്ലായി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വിനോദ് പോക്ലായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ വിനു പട്ടാട്ടും എഡിറ്റിംഗ് എ.ആര്‍. അഖിലുമാണ്. എന്‍. അരുണ്‍, പ്രഫ. പാര്‍വതി ചന്ദ്രന്‍ എന്നിവരാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. പൂജിതാ മേനോന്‍, ജിതിന്‍ ജേക്, പ്രമോദ് മണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിട്ടുണ്ട്.