യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വാളകം മേഖലയിലെ 32-ാമത് സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ചു

മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭ വാളകം മേഖലയിലെ പള്ളികളുടെയും, ചാപ്പലുകളുടെയും ഭക്ത സംഘടനകളുടെയും സഹകരണത്തോടെ നടത്തിവരുന്ന 32-ാമത് സുവിശേഷമഹായോഗം ഫെബ്രുവരി 14 മുതല്‍ 18 വരെ നടത്തപ്പെടും. വാളകം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ (മോര്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗര്‍) സംഘടിപ്പിച്ചിരിക്കുന്ന സുവിശേഷമഹായോഗം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്തയും എം.ജെ.എസ്.എസ്.എ. പ്രസിഡന്റുമായ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും വൈകിട്ട് 6.30ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് ഗാനശുശ്രൂഷയും, സുവിശേഷ പ്രസംഗവും, രാത്രി 9ന് ആശീര്‍വ്വാദവും. 14ന് ഗാനശുശ്രൂഷ സെന്റ്. മേരീസ് ചര്‍ച്ച് ക്വയര്‍ റാക്കാട,് അധ്യക്ഷന്‍ ഫാ. സാജു മത്തായി കീപ്പനശ്ശേരില്‍, (വികാരി, സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളി റാക്കാട്), ആമുഖ സന്ദേശം ഫാ. സ്റ്റീഫന്‍ ജ്ഞാനാമറ്റം (വികാരി, സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, കുന്നത്തുകാട്), ഉദ്ഘാടനം ഡോ. മാത്യൂസ് മോര്‍ അന്തിമോസ് (മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത), മുഖ്യസന്ദേശം ഫാ. ഷാജി തോമസ്, ചാത്തന്നൂര്‍. 15ന് ഗാനശുശ്രൂഷ, എം.ഐ.എന്‍. ചര്‍ച്ച് ക്വയര്‍, മേക്കടമ്പ്, അധ്യക്ഷന്‍ ഫാ. പോള്‍സണ്‍ ഇടക്കാട്ടില്‍, (വികാരി, മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ സിറിയന്‍ സിംഹാസന പള്ളി, മേക്കടമ്പ്), ആമുഖ സന്ദേശം ഫാ. ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍ (വികാരി, സെന്റ് ജോര്‍ജ്ജ് സിംഹാസന ചാപ്പല്‍, ചെറിയഊരയം), മുഖ്യസന്ദേശം മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത (മോര്‍ ഗബ്രിയേല്‍ ദയറ, വീട്ടൂര്‍). 16ന് ഗാനശുശ്രൂഷ സെന്റ് ജോര്‍ജ്ജ് ചാപ്പല്‍ ക്വയര്‍ വാളകം, അധ്യക്ഷന്‍ ഫാ. മോവിന്‍ വര്‍ഗീസ് (സഹ വികാരി, സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളി, കടാതി), ആമുഖ സന്ദേശം ഫാ. ജോയി പോള്‍ മനയത്ത് (വികാരി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി, നൂന്നൂറ്റി) മുഖ്യസന്ദേശം ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ. 17ന് ഗാനശുശ്രൂഷ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച് ക്വയര്‍ കടാതി, സ്വാഗതം ഫാ. ഗീവര്‍ഗ്ഗീസ് പുക്കുന്നേല്‍ (സഹ വികാരി, സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ കത്തീഡ്രല്‍ നേര്‍ച്ചപള്ളി റാക്കാട്) അധ്യക്ഷന്‍ ഫാ.മാത്യു മണപ്പാട്ട് (വികാരി, തൃക്കുന്നത്ത് സെഹിയോന്‍ യാക്കോബായ സുറിയാനിപള്ളി, കുന്നയ്ക്കാല്‍). ആമുഖ സന്ദേശം ഫാ. ജോര്‍ജ്ജ് ചേന്നോത്ത് (വികാരി, സെന്റ് ജോര്‍ജ്ജ് ചാപ്പല്‍, വാളകം), മുഖ്യസന്ദേശം ശശി മാര്‍ട്ടിന്‍ (ഡിവൈന്‍, മുരിങ്ങൂര്‍), 18ന് വൈകിട്ട് ഗാനശുശ്രൂഷ ഗാനശുശ്രൂഷ: സെന്റ് മേരീസ് ചര്‍ച്ച് ക്വയര്‍ റാക്കാട്, സ്വാഗതം ഫാ. ബേസില്‍ ഞാനമറ്റത്തില്‍ (വികാരി, സെന്റ് ജോര്‍ജ്ജ് യാക്കോബായ വലിയ പള്ളി കുന്നയ്ക്കാല്‍), അധ്യക്ഷന്‍ ഫാ. ജാര്‍ജ്ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ (പ്രസിഡന്റ്, വാളകം മേഖല സുവിശേഷയോഗം), ആമുഖ സന്ദേശം ഫാ. ബേബി മാനാത്ത് (വികാരി, സെന്റ് മേരീസ് ചാപ്പല്‍, ആവുണ്ട). ജെ.എസ്.എസ്.എല്‍.സി, പ്ലസ്ടു അവാര്‍ഡ് ദാനം ബിനോ കെ. ചെറിയാന്‍ (പ്രസിഡന്റ്, വാളകം ഗ്രാമപഞ്ചായത്ത്), മുഖ്യസന്ദേശം ഫാ. സജോ പി. മാത്യു (തൂത്തൂട്ടി ധ്യാനകേന്ദ്രം).

 

Back to top button
error: Content is protected !!