യാക്കോബായ സഭാ പുരോഹിതർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

muvattupuzhanews.in
മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി. യോഗത്തിന്റെ പിന്തുണ അഭ്യർത്ഥിച്ച് യാക്കോബായ സഭയുടെ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്തയും , കുരുക്കുന്നപുരം പള്ളി വികാരി ഫാ. കുര്യാക്കോസ് മണിയാട്ടും,എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശനെനുമായി കൂടിക്കാഴ്ച നടത്തി. മാറാടിയില്‍ എസ്.എന്‍.ഡി.പി. യൂണിയന്റെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സ്വകാര്യ കൂടിക്കാഴ്ച. മാറാടി മര്‍ത്തമറിയം പള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരേ മാറാടിയില്‍ നടന്ന സര്‍വകക്ഷി – സര്‍വമത സമ്മേളനത്തിനു മുന്നോടിയായിട്ട് മെത്രാപ്പോലീത്തയും, വികാരിയച്ചനും വെള്ളാപ്പള്ളിയെ കണ്ടത്.
മര്‍ത്തമറിയം പള്ളിയുടെ കാര്യത്തില്‍ എസ്.എന്‍.ഡി.പി. സമുദായത്തിന്റെ പിന്തുണ ജനറല്‍ സെക്രട്ടറി വാഗ്ദാനം ചെയ്തതായി ഫാ. മണിയാട്ട് പറഞ്ഞു. സമ്പത്തിന്റെ കൂടെയല്ല ജനങ്ങളും വിശ്വാസികളും ഉള്ളവരുടെ കൂടെയാണ് ദൈവമെന്നും സമുദായത്തിന്റെ പിന്തുണയും യാക്കോബായ സഭയ്ക്കുണ്ടെന്നും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയതായി ഫാ. മണിയാട്ട് പറഞ്ഞു.