മാഞ്ചസ്റ്ററില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ച് ഐഓസി യുകെ

മാഞ്ചസ്റ്റര്‍: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നേടിയ ഉജ്ജ്വല വിജയത്തില്‍ യുകെ മാഞ്ചസ്റ്ററിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് മാഞ്ചസ്റ്ററിലെ കത്തീഡ്രല്‍ യാര്‍ഡില്‍ കേക്ക് മുറിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ആഹ്ളാദ പ്രകടനം നടത്തിയത്. കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ച ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഐഓസി പ്രവര്‍ത്തകര്‍ കൊടി തോരണങ്ങളും മധുര പലഹാരങ്ങളുമായി മാഞ്ചസ്റ്ററില്‍ ഒത്തുകൂടുകയും വിജയഘോഷങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഐഓസി യുകെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സച്ചിന്‍ സണ്ണി, ഷിനാസ് ഷാജു,ഫെബിന്‍ സാബു, ലാല്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.ഐഓസി പ്രവര്‍ത്തകരായ നിസാര്‍ അലിയാര്‍, ഫെബിന്‍ സാബു റോണിമോന്‍ ജോസഫ്, ആധില്‍ കറുമുക്കില്‍, സെബിന്‍ സെബാസ്റ്റ്യന്‍, സെബാന്‍ ബേബി, മുഹമ്മദ് റസാഖ്, ബിജോ ജോസഫ്, ജെസ്റ്റിന്‍ ജോസ് സുധീഷ് കെ ജോസഫ് എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.