ഐഎന്‍ടിയുസി തൊഴിലാളി യൂണിയന്‍ നേതൃസംഗമം സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഐഎന്‍ടിയുസി തൊഴിലാളി യൂണിയന്‍ നേതൃസംഗമം മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. സന്തോഷ് ഐസക് അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വ്യാപാരസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം റോഡ് ഷോകളും, സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സാറാമ്മ ജോണ്‍, ഹനീഫ രണ്ടാര്‍, അസീസ് പാണ്ട്യാരപ്പിള്ളി, വി.ആര്‍. പങ്കജാക്ഷന്‍, എസ്. രാജേഷ്, മൂസ തോട്ടത്തിക്കുടി, സുനിത ആവോലി, തങ്കച്ചന്‍ വാഴക്കുളം, അഷറഫ് ആയവന, അലിയാര്‍, രഞ്ജിത് ഭാസ്‌കരന്‍, ഇ.എം. യൂസഫ്, നൗഷാദ് മുളവൂര്‍, മണി പാലക്കുഴ, രതീഷ് മോഹന്‍, നൂഹ് ആനിക്കാട്, ജിജോ പാപ്പാലി, സനല്‍ സജി എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!