എം.എ എഞ്ചിനീയറിംഗ് കോളേജിന് അന്താരാഷ്ട്ര അംഗീകാരം

കോതമംഗലം: ന്യൂയോര്‍ക്ക് ആസ്ഥാനമായ അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയേഴ്സിന്റെ (എഎസ്എംഇ) ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ മത്സരത്തില്‍ എം.എ എഞ്ചിനീയറിംഗ് കോളേജിന് ആഗോള അംഗീകാരം.
സമുദ്രാന്തര്‍ഭാഗത്തെ മാലിന്യ ശുചീകരണത്തിനായുള്ള സ്വയംപ്രവര്‍ത്തന ശേഷിയുള്ള റോബോട്ടിക് സംവിധാനം രൂപകല്‍പന ചെയ്ത് എം.എ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആഗോള തലത്തില്‍ രണ്ടാം സ്ഥാനവും, 1600 ഡോളര്‍ സമ്മാനതുകയും കരസ്ഥമാക്കി. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അബു ഫഹദിന്റെ നേതൃത്വത്തില്‍ തഹജീബ സാജിദ്, റോണി തോമസ്, ഇസ്മായില്‍ വാഫി, നന്ദന ജയചന്ദ്രന്‍, മുഫീദ അലിയാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ജേതാക്കളായത്. ഒന്നും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ഇജിപ്റ്റ്, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. അധ്യാപകരായ ഡോ. ബോബിന്‍ ചെറിയാന്‍ ജോസ്, ഡോ. കോര റ്റി സണ്ണി, എ.എസ്.എം.ഇ സ്റ്റുഡന്റ് ക്ലബിന് നേതൃത്വം നല്‍കുന്ന ക്രിസ്റ്റി മാമന്‍, ഗോപിക അനില്‍കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തിന് സജ്ജരായത്. വിജയികളെ എം.എ കോളേജ് അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പ് മേധാവി ഡോ. സോണി കുര്യാക്കോസ് എന്നിവര്‍ അഭിനന്ദിച്ചു.

Back to top button
error: Content is protected !!