മൂവാറ്റുപുഴയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന: ആറ് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

മൂവാറ്റുപുഴ : മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആറ് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടിയെടുത്തു. അവധി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഇതുകൂടാതെ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 21ഓളം കേസുകളും രജിസ്റ്റര്‍ ചെയ്തു. ആര്‍ടിഒ കെ.കെ. സുരേഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം മൂവാറ്റുപുഴ, കലൂര്‍ക്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിന്‍സ് ജോര്‍ജ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.പി. മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. 21 കേസുകളില്‍ നിന്നായി 62,000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനയുണ്ടാകുമെന്നും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Back to top button
error: Content is protected !!