സിറ്റിസണ്‍സ് ഡയസ് സ്വാതന്ത്ര്യദിനസംഗമവും സിറ്റിസണ്‍സ് ഡയസ് രജതജൂബിലി സമാപനപരിപാടികളുടെ ഉദ്ഘാടനവും നടത്തി

മൂവാറ്റുപുഴ: സിറ്റിസണ്‍സ് ഡയസ് സ്വാതന്ത്ര്യദിനസംഗമവും സിറ്റിസണ്‍സ് ഡയസ് രജതജൂബിലി സമാപനപരിപാടികളുടെ ഉദ്ഘാടനവും നടത്തി. നിര്‍മല ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം കേരള പബ്ലിക് എന്റര്‍ പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ.വി.പി.ജോയി ഐ.എ.എസ് സ്വാതന്ത്ര്യദിനസംഗമം ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചു നടന്ന ‘ഡയസ്’രജതജൂബിലി സമാപനപരിപാടികളുടെ ഉദ്ഘാടനം ഡീന്‍കുര്യാക്കോസ് എം.പി.നിര്‍വഹിച്ചു.
ജൂബിലിയുടെ ഭാഗമായി നടത്തപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളിലെ വിജയികളെ ക്യാഷ് പ്രൈസുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിച്ചു. ഡയസ് ചെയര്‍മാന്‍ പി.എസ്.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എല്‍ദോ എബ്രാഹാം,മുനി.ചെയര്‍മാന്‍ പി.പി.എല്‍ദോസ്,പ്രൊഫ.ഡോ. എം.പി.മത്തായി,ഫാദര്‍ ഡോ.ആന്റണി പുത്തന്‍കുളം,അഡ്വ.എന്‍.രമേശ്, അസീസ് പാണ്ടിയാരപ്പിള്ളില്‍,വി.എ.രാജന്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.എസ്.മുഹമ്മദ്, സി.രവികുമാര്‍, പി.എ.അബ്ദുള്‍സമദ്,എം.പി.ജോര്‍ജ്,അഡ്വ.സി.പി.ജോണി,വി.പി.വിനയകുമാര്‍,സിജു വളവില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി