നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
മൂവാറ്റുപുഴ കോടതി സമുച്ചയത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിച്ചു

മൂവാറ്റുപുഴ: കോടതി സമുച്ചയത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിച്ചു. രാവിലെ 9ന് മൂവാറ്റുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എബ്രഹാം ജോസഫ് ദേശീയ പതാക ഉയര്‍ത്തി. വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജിയും എന്‍ക്വയറി കമ്മീഷണറുമായ എന്‍.വി രാജു സന്ദേശം നല്‍കി.സ്റ്റാഫ് പ്രതിനിധിയായി എം.എ.സി.ടി ജൂനിയര്‍ സൂപ്രണ്ട് സുലൈമാന്‍, അഡ്വക്കേറ്റ് ക്ലര്‍ക്സ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍, കോര്‍ട്ട് സ്റ്റാഫ്‌സ്, അഡ്വക്കേറ്റ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ എന്നിവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.