ഭ​ക്തി​യു​ടെ നി​റ​വി​ൽ പി​റ​വം പ​ള്ളി​യി​ൽ പൈ​ത​ലൂ​ട്ട് നേ​ർ​ച്ച

പിറവം: ഭക്തിയുടെ നിറവില്‍ പിറവം വലിയ പള്ളിയില്‍ നടത്തിയ പൈതലൂട്ട് നേര്‍ച്ച ശ്രദ്ധയമായി. 144 പെതങ്ങള്‍ക്കാണ് നേര്‍ച്ച വിളമ്പിയത്. പള്ളിമുറ്റത്ത് കുട്ടികള്‍ക്ക് ഇരിക്കാന്‍ സംവിധാനമൊരുക്കിയായിരുന്നു ചടങ്ങ് നടത്തിയത്. വാഴയിലയില്‍ നെയ്യപ്പവും, പഴവും, പിടിയും, കോഴിക്കറിയും, മീനും, ചോറും തുടങ്ങിയ എല്ലാം ചേര്‍ത്ത വിഭവ സമൃദ്ധമായ സദ്യയാണ് പൈതല്‍ നേര്‍ച്ച. ദേവാലയത്തില്‍ എത്തിയവര്‍ക്ക് എല്ലാവര്‍ക്കും പിന്നിട് നേര്‍ച്ച നല്‍കിയിരുന്നു. യേശുദേവന്‍ സെഹിയോന്‍ മാളികയില്‍ നല്‍കിയ തിരുവത്താഴത്തെ സ്മരിച്ചാണ് പിറവം പള്ളിയില്‍ പൈതല്‍ നേര്‍ച്ച നടക്കുന്നത്. ഈസ്റ്റര്‍ ദിനത്തിന് ശേഷം ഏതാനും വര്‍ഷങ്ങളായി പള്ളിയില്‍ പുതു ഞായറിന് ശേഷം 144 പൈതങ്ങള്‍ക്ക് നേര്‍ച്ച നടത്താറുണ്ട്. വികാരി ഫാ. സ്‌കറിയ വട്ടക്കാട്ടില്‍ വാഴ്ത്തിയ ഭക്ഷണ വിഭവങ്ങള്‍ സഹ വികാരിമാരായ ഫാ. മാത്യൂസ് കാഞ്ഞിരമ്പാറ, ഫാ. മാത്യൂസ് വാതകട്ടില്‍, ഫാ. എലിയാസ് ചെറുക്കാട്ടില്‍ എന്നിവരുടെ സാനിധ്യത്തില്‍ പൈതങ്ങള്‍ക്ക് വിളമ്പി.

Back to top button
error: Content is protected !!