ആവോലി പഞ്ചായത്തിൽ ഹരിത ചട്ടം പാലിക്കുന്നതിന്‌ നിര്‍ദ്ദേശം നല്‍കി

വാഴക്കുളം: ആവോലി പഞ്ചായത്തിൽ മാലിന്യമുക്തം നവകേരളം ഓണാഘോഷപരിപാടികളുടെ ഭാഗമായി ഹരിതചട്ടം പാലിക്കുന്നതു സംബന്ധിച്ചു നിർദ്ദേശങ്ങൾ നൽകി. പഞ്ചായത്ത്‌ പരിധിയിലെ വ്യാപാരസ്ഥാപനങ്ങൾ, ഓഫീസുകൾ, സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ആഘോഷങ്ങളിലെ മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ തരംതിരിച്ച്‌ അതാത് ദിവസങ്ങളിൽ ശേഖരിച്ച് അജൈവമാലിന്യങ്ങൾ അധിക യൂസർ ഫീ നൽകി പഞ്ചായത്ത്‌ ഹരിതകർമ്മ    സേനക്ക് കൈമാറണം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കഴിവതും ഒഴിവാക്കണം. നിർദ്ദേശങ്ങൾ പാലിക്കാതെ നടത്തുന്ന ആഘോഷ പരിപാടികളുടെ സംഘാട കർക്കെതിരെ പ്ലാസ്റ്റിക് മാലിന്യ മാനേജ്മെന്റ് നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.
Back to top button
error: Content is protected !!