അനധികൃത മദ്യ വില്‍പ്പന: ഇതര സംസ്ഥാനക്കാരന്‍ എക്‌സൈസ് പിടിയില്‍

പെരുമ്പാവൂര്‍: അനധികൃത മദ്യ വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരന്‍ എക്‌സൈസ് പിടിയില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് പെരുമ്പാവൂര്‍ റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി ഒജിര്‍ ഹുസൈന്‍ പിടിയിലായത്. ഇയാള്‍ നടത്തുന്ന കടയില്‍നിന്നും 64 കുപ്പി ബിയര്‍, ഒന്‍പത് ലിറ്റര്‍ വിദേശമദ്യം എന്നിവ എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. കണ്ടംതറ കോളനിയിലെ ഇയാളുടെ കട സമാന്തര ബിവറേജ് പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബിജു, പി.കെ. സജീവ് കുമാര്‍, പി.ഒ. ജിമ്മി, അനൂപ്, സുരേഷ് എന്നിവര്‍ ഉണ്ടായിരുന്നു.

Back to top button
error: Content is protected !!