ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്റ്‌ ജൂനിയർ കോളേജിൽ ശാസ്ത്രപ്രദര്‍ശനവും കരകൗശല നിര്‍മ്മാണവും സംഘടിപ്പിച്ചു

ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്റ്‌ ജൂനിയർ കോളേജിൽ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രപ്രദര്‍ശനവും കരകൗശല നിര്‍മ്മാണവും സംഘടിപ്പിച്ചു. മാത്യു പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഫാ.ഡോ.ജോണ്‍ എര്‍ണ്യാകുളത്തില്‍ അധ്യക്ഷത വഹിച്ചു. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് വിവിധങ്ങളായ കരകൗശല വസ്തുക്കള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചു. ബിനു പൗലോസ്, ലൈസ ബിജു, ജോജു ജോസഫ്, സാലി കെ മത്തായി, ശ്രീകല സോംകുമാര്‍, ശ്രീകാന്ത് എം.ആര്‍, സിന്‍സി ജോസ്, അനു വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, ചാര്‍ട്ടുകള്‍ എന്നീ വിഭാഗങ്ങളിലായി വിവിധ സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

 

Back to top button
error: Content is protected !!