കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മ മരിച്ചു

പെരുമ്പാവൂര്‍: കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മ മരിച്ചു. ഭര്‍ത്താവ് രാജന്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിന് സമീപമുള്ള ഇഞ്ചിക്കാലയില്‍ രാജമ്മ (62) ആണ് മരിച്ചത്. കാഞ്ഞിരക്കാട് പള്ളിപടിയില്‍ ഇന്നലെ 2.30 ഓടോയണ് അപകടമുണ്ടായത്. കാലടിയിലുള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച ബൈക്കില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ രാജന്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംസ്‌കാരം പിന്നീട്. മക്കള്‍: രാഹുല്‍, രമ്യ. മരുമകന്‍: ബിനീഷ്.

Back to top button
error: Content is protected !!