എസിയില്‍ നിന്ന് തീപടര്‍ന്ന് വീട് ഭാഗികമായി കത്തിനശിച്ചു

മൂവാറ്റുപുഴ: എസിയില്‍ നിന്ന് തീപടര്‍ന്ന് വീട് ഭാഗികമായി കത്തിനശിച്ചു. പേഴക്കാപ്പിള്ളി ലബ്ബ കോളനിയില്‍ ചക്കുങ്ങല്‍ മുഹമ്മദ് അമീന്റെ വീട്ടിലാണ് ഇന്ന് ഉച്ചക്ക് 1.30ഓടെ തീ പിടിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലെ എസിയില്‍ നിന്നാണ് തീപടര്‍ന്നത്. മുഹമ്മദ് അമീന്റെ ശാരീരികാസ്വാസ്ഥ്യമുള്ള കുട്ടി മാത്രമായിരുന്നു അപകട സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടി പരിക്കുകളേല്‍ക്കാതെ രക്ഷപെട്ടു. വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസികളെത്തി കുട്ടിയെ പുറത്തെത്തിക്കുകയും,ഫയര്‍ഫോഴ്‌സില്‍ വിവിരമറിയിക്കുകയുമായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സെത്തി മറ്റുമുറികളിലേക്ക് തീ പടര്‍ന്ന് പിടിക്കാതെ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തില്‍ മുറിക്കുള്ളിലുണ്ടായിരുന്ന രണ്ട് കട്ടിലുകളും, കിടക്കകളും കത്തിനശിച്ചു. തീപിടിച്ച് കിടക്ക കത്തി നശിച്ചതോടെ വീടിനുള്ളില്‍ പുക വ്യാപുച്ചിരുന്നു. എസിയില്‍ നിന്നുണ്ടായ ഷോര്‍ച്ച് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിഗ നിഗമനം.മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ കെ.സി ബിജുമോന്‍, മുഹമ്മദ് ഇഖ്ബാല്‍, സിദ്ധിഖ് ഇസ്മയില്‍, ഷമീര്‍ഖാന്‍, ആര്‍, വിഷ്ണു, ടി.പി രതീഷ്, ലിബിന്‍ ജെയിംസ്, കെ.കെ രാജു എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്

Back to top button
error: Content is protected !!