വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി

വാഴക്കുളം: സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഇന്ന് വൈകിട്ട് 3 മുതല്‍ 6 വരെ വിശുദ്ധ കുമ്പസാരം. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കാലുകഴുകല്‍ ശുശ്രൂഷ, തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നു. വൈകിട്ട് അഞ്ച് മുതല്‍ ആറ് വരെ പൊതു ആരാധന. 29ന് രാവിലെ 6.30ന് പീഡാനുഭ തിരുക്കര്‍മ്മങ്ങള്‍, കുരിശിന്റെ വഴി. വൈകിട്ട് നാലിന് പരിഹാര പ്രദക്ഷിണം, 5.30ന് പീഡാനുഭവ സന്ദേശം. 30ന് രാവിലെ 6.30ന് ജ്ഞാനസ്‌നാന വ്രത നവീകരണം, പുത്തന്‍ വെള്ളം, തിരി വെഞ്ചിരിപ്പ്, വിശുദ്ധ കുര്‍ബാന. 31ന് രാവിലെ മൂന്നിന് ഉയര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന. രാവിലെ 5.45 നും, 7.30നും, 9.15 നും വിശുദ്ധ കുര്‍ബാന. വാഴക്കുളം കര്‍മല ആശ്രമ ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 4 മുതല്‍ 7 വരെയും വിശുദ്ധ കുമ്പസാരം. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, കാലു കഴുകല്‍ ശുശ്രൂഷ. വൈകിട്ട് 5.30ന് തിരുമണിക്കൂര്‍ ആരാധന. 29ന് രാവിലെ 6.30ന് പീഡാനുഭവ തിരുകര്‍മ്മങ്ങള്‍. 30ന് രാവിലെ 6.30ന് ജ്ഞാനസ്‌നാന വ്രത നവീകരണം,പുത്തന്‍ വെള്ളം,തിരി വെഞ്ചിരിപ്പ്, വിശുദ്ധ കുര്‍ബാന. 31 ന് രാവിലെ മൂന്നിന് ഉയര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. 7 ന് വിശുദ്ധ കുര്‍ബാന.

 

Back to top button
error: Content is protected !!