രാമമംഗലം ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനാചരണം

രാമമംഗലം: രാമമംഗലം ഹൈസ്‌കൂളില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു. സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ നേതൃത്വത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. പല തരം വര്‍ണ കടലാസുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആയിരത്തില്‍ പരം സഡാക്കോ കൊക്കുകള്‍ സ്‌കൂള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ക്വിസ്,പോസ്റ്റര്‍,പ്രസംഗം,ചിന്താ വിഷയം അവതരണം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപിക സിന്ധു പീറ്റര്‍,സാമൂഹ്യ ശാസ്ത്ര അധ്യാപകരായ അനൂബ് ജോണ്‍,ബിന്ദു അനന്തന്‍,പ്രസീത എംഎന്‍ എന്നിവര്‍നേതൃത്വംനല്‍കി.

 

Back to top button
error: Content is protected !!