വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക ഒഴിവ്

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താത്കാലിക ഒഴിവ്. റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്, ഒ.റ്റി ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ തസ്തികകളില്‍ താത്ക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇന്‍-ഇന്റര്‍വ്യൂ സംഘടിപ്പിക്കും. 179 ദിവസത്തേക്കാണ് നിയമനം. എം.ബി.ബി.എസ്, എം.ഡി./ഡിപ്ലോമ/റേഡിയോളജിയില്‍ ഡി.എന്‍.ബി.യാണ് റേഡിയോളജിസ്റ്റിന്റെ യോഗ്യത. ഡയാലിസിസ് സ്റ്റാഫ് നഴ്സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ് ഡിഗ്രി/ഡിപ്ലോമ. റേഡിയോഗ്രാഫര്‍: പ്ലസ്ടുവും റേഡിയോളജിയില്‍ ഡിപ്ലോമയും. ഒ.റ്റി. ടെക്നീഷ്യന്‍ യോഗ്യത: പ്ലസ്ടു, ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്നോളജിയില്‍ ഡിപ്ലോമ. പ്രായപരിധി 40 വയസ്. താല്‍പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിംഗ് ഹാളില്‍ നടക്കുന്ന വോക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. വൈക്കം നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വിശദവിവരത്തിന് ഫോണ്‍: 04829 216361.

 

Back to top button
error: Content is protected !!