ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘ് പിറവം മേഖല സമ്മേളനം സംഘടിപ്പിച്ചു

കൂത്താട്ടുകുളം: ബിഎംസ് എറണാകുളം ജില്ലാ ഹെഡ്‌ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘ് പിറവം മേഖല സമ്മേളനം സംഘടിപ്പിച്ചു. യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അനുരാജ് പായിപ്ര ഉദ്ഘാടനം ചെയ്തു. സി.സജിമോന്‍ അധ്യക്ഷത വഹിച്ചു. ബിഎംസ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് എച്ച്. വിനോദ്, ബിഎംസ് പിറവം മേഖല സെക്രട്ടറി ശ്രീജിത്ത് നാരായണന്‍, ഭാരവാഹികളായ കെ.ബി.ഷൈന്‍, അജി മലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡന്റ് കെ.ബി.ഷൈന്‍, വൈസ് പ്രസിഡന്റ് ടി.പി. ഏലിയാസ്, സെക്രട്ടറി സി.സജിമോന്‍, ജോയിന്റ് സെക്രട്ടറി പി.എസ്.ഷാജി, ട്രഷറര്‍ എ.എം.തങ്കച്ചന്‍ എന്നിവരെ തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!