കോ​ത​മം​ഗ​ലം പു​ഴ​യി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി ഹ​രി​ത​ക​ർ​മ സേ​ന

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഹരിതകര്‍മ സേന കുടമുണ്ട പാലത്തിന് താഴെ കോതമംഗലം പുഴയില്‍ ശുചീകരണം നടത്തി. കഴിഞ്ഞ മഴക്കാലത്ത് കടപുഴകിവീണ് പുഴയ്ക്ക് കുറുകെ കിടക്കുന്ന വന്‍മരത്തില്‍ തങ്ങി നില്‍ക്കുന്ന പാഴ് വസ്തുക്കള്‍ ശേഖരിച്ച് എംസിഎഫിലേയ്ക്ക് മാറ്റി. പരമ്പരാഗത കുടിവെള്ള സ്രോതസുകള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. മഴക്കാല പൂര്‍വ ശുചീകരണം നടത്തി മഴവെള്ളം തടസം കൂടാതെ ഒഴുക്കിക്കളയാനായി മാലിന്യ മുക്തം നവകേരളം വൃത്തിയുള്ള വാരപ്പെട്ടി പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്. പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ രണ്ടാം വര്‍ഷവും മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീന്‍ പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. സെയ്ത്, പഞ്ചായത്തംഗങ്ങളായ ഏഞ്ചല്‍ മേരി ജോബി, കെ.കെ. ഹുസൈന്‍, സാക്ഷരത പ്രേരക് വി.എസ്. ശാലിനി, കണ്‍സോര്‍ഷ്യം സെക്രട്ടറി മഞ്ജു ബൈജു, ഹരിത കര്‍മ സേനാംഗങ്ങളായ റസിയ യൂനുസ്, ആന്‍സി പ്രിയ സജി, വിജയലക്ഷ്മി, ബിനി രാഹുല്‍, ഷൈബി, ശ്രീലത ബിജു, ഓമന തങ്കപ്പന്‍, സൗമ്യ ഗിരീഷ്, വിജയന്‍, മീരാന്‍ അസീന, ലൈല എന്നിവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു. 22 ചാക്ക് അജൈവ പാഴ്വസ്തുക്കള്‍ പുഴയില്‍ നിന്നും നീക്കം ചെയ്തു. ജൈവ പാഴ് വസ്തുക്കള്‍ പുഴ പുറമ്പോക്കില്‍ കുഴിച്ചു മുടുകയും ചെയ്തു.

Back to top button
error: Content is protected !!