ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണിന്റെ വിതരണം ചെയ്തു

കൂത്താട്ടുകുളം : നഗരസഭയുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് നല്‍കുന്ന സ്മാര്‍ട്ട് ഫോണിന്റെ വിതരണം ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിബി ബേബി, കൗണ്‍സിലര്‍മാരായപി.ആര്‍.സന്ധ്യ, പി.ജി.സുനില്‍കുമാര്‍, ബേബി കീരാന്തടം, ജിജോ ടി. ബേബി, നഗരസഭ സെക്രട്ടറി എസ്.ഷീബ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ആര്‍. സാനു, ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!