തെരഞ്ഞെടുപ്പിന് പിന്തുണയേകുന്ന കഥകളുമായി ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്

കൂത്താട്ടുകുളം: നാട്ടില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രീതികളും, ചിട്ട വട്ടങ്ങളും, നന്മകളും തിന്മകളും കൊച്ചുകുട്ടികള്‍ക്ക് പോലും മനസ്സിലാവുന്ന രീതിയില്‍ കാട്ടിലെ കഥകളായി അവതരിപ്പിച്ച് ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്. നിശബ്ദ പ്രചരണം നടത്തുന്ന 25-ആം തീയതി പുറത്തിറക്കുന്ന ‘ഒരു വോട്ട് തരണേ’ എന്ന കഥയിലൂടെയും, തെരഞ്ഞെടുപ്പ് ദിനത്തില്‍ പറയുന്ന ‘വോട്ട് ചെയ്യാന്‍ മടിക്കല്ലേ’ എന്ന കഥയിലൂടെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ കുറിച്ചും അവതരിപ്പിക്കുന്നു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കളമശ്ശേരിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഹരി മാഷ് തെരഞ്ഞെടുപ്പ് ദിനങ്ങളില്‍ പറയാനുള്ള കഥകള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.കാട്ടിലെ വോട്ടെടുപ്പ്, നമ്മുടെ ചിഹ്നം തിന്നാന്‍ വാ, മൃഗാധിപത്യം, സ്ഥാനാര്‍ത്ഥി സൃഗാളിന്റെ കൃഷിത്തോട്ടം, അധികാരവും പിന്തുണയും, കാനന സഭ, രാഷ്ട്രപതിയുടെ പഴത്തോട്ടം, തുടങ്ങി കാട്ടുമൃഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്ന തെരഞ്ഞെടുപ്പ് വിശേഷ കഥകള്‍ പങ്കുവെച്ചു കഴിഞ്ഞു.തെരഞ്ഞെടുപ്പ് ഗാനങ്ങളും ശബ്ദരൂപത്തില്‍ അയക്കുന്നുണ്ട്.

പ്രായപൂര്‍ത്തിയായി വോട്ടവകാശം നേടി ആദ്യമായി വോട്ടു ചെയ്യുന്ന മകന്‍ അഭിനവ് എച്ച് നമ്പൂതിരിപ്പാട് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രചോദനവും പ്രേരണയുമായി കന്നിവോട്ട് എന്ന കഥയിലൂടെ വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയും ബോധ്യമാക്കുന്നു . പുതിയ തലമുറ വോട്ട് ചെയ്യാന്‍ മടിക്കുന്ന ഇക്കാലത്ത് ഇത്തരം കഥകള്‍ക്ക് പ്രസക്തി ഉണ്ടെന്ന് ഹരി മാഷ് വിശ്വസിക്കുന്നു. 52 പുസ്തകങ്ങളുടെ രചയിതാവായ ഹരി മാഷിന്റെ 53-ാമത്തെ പുസ്തകമായ കാട്ടിലെ വോട്ടെടുപ്പ് എന്ന പേരില്‍ കഥകള്‍ ഉടന്‍ പുറത്തിറങ്ങും. കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി ദിവസവും ഓരോ കഥകള്‍ വീതം എഴുതി ശബ്ദം നല്‍കി മുടങ്ങാതെ വാട്സാപ്പിലൂടെ അയച്ച് യൂണിവേഴ്സല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നേടിയ എഴുത്തുകാരന് ഭാഷാഭിമാന പുരസ്‌കാരം, ചിന്താമണി പുരസ്‌കാരം, ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും കാക്കൂര്‍ സ്വദേശിയായ കാഞ്ഞിരപ്പിള്ളി മനയില്‍ഹരീഷ് ആര്‍ നമ്പൂതിരിപ്പാടിനെ തേടിയെത്തിയിട്ടുണ്ട.

 

Back to top button
error: Content is protected !!