ഗോത്രകലകളുടെ സംഗമം ‘ഊരാട്ടം 2024’ സമാപിച്ചു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി സമൂഹത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനും കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും പൈതൃക സംസ്‌കാരം നിലനിര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച ഗോത്രകലകളുടെ സംഗമം-ഊരാട്ടം 2024 സമാപിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മിനി മനോഹരന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. ഗോപി, പഞ്ചായത്തംഗങ്ങളായ രേഖ രാജു, ഗോപി ബദറന്‍, ഡെയ്‌സി ജോയി, ബിന്‍സി മോഹനന്‍, ബിനീഷ് നാരായണന്‍, ജോഷി പൊട്ടയ്ക്കല്‍, ഷീല രാജീവ്, ആലീസ് സിബി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എ. സിബി, സെക്രട്ടറി എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!