സേവനം അവസാനിപ്പിക്കാൻ ​ഗൂ​ഗിൾ പേ; അമേരിക്കയടക്കം രാജ്യങ്ങളെ ബാധിക്കും

ന്യൂഡല്‍ഹി: ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂ​ഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം.

അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. ഗൂ​ഗിൾ പേ സേവനം അവസാനിക്കുന്നതിന് മുന്നേ ഉപഭോക്താക്കളോട് ​ഗൂ​ഗിൾ വാലറ്റിലേക്ക് മാറണമെന്ന് നിർദേശിച്ചിട്ടുണ്ട്. ​ഗൂ​ഗിൾ പേയിലെ പേയ്മെന്റ് സംവിധാനത്തിന് സമാനമാണ് ​ഗൂ​ഗിൾ വാലറ്റിലെയും പേയ്മെന്റ് സംവിധാനം. ജൂണിന് ശേഷം ഉപഭോക്താക്കൾക്ക് ​ഗൂ​ഗിൾ പേയിലൂടെ ട്രാൻസാക്ഷൻ നടത്താൻ കഴിയില്ല. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽതന്നെ സേവനം തുടരും.

Back to top button
error: Content is protected !!