ധര്‍മ്മഗിരി ആശുപത്രിയില്‍ ആഗോള രോഗീദിനാചരണം

കോതമംഗലം: സെന്റ്.ജോസഫ്‌സ് ധര്‍മ്മഗിരി ആശുപത്രിയുടെ നേതൃത്വത്തില്‍ ആഗോള രോഗീദിനാചരണം സംഘടിപ്പിച്ചു. ഒ.പി ബ്ലോക്കില്‍ നടന്ന ദിനാചരണം ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. അഭയ എംഎസ്‌ജെ ഉദ്ഘാടനം ചെയ്തു. അഡ്വ.മാത്യു ജോസഫ് പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസുകള്‍ക്ക് കാര്‍ഡിയോളജി വിഭാഗം ഡോ.മനോജ് തോമസ്, പിഡിയാട്രിക് വിഭാഗം ഡോ.ബിജു ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. സെന്റ്.ജോസഫ് സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവത്കരണ മൈമും ചടങ്ങില്‍ അരങ്ങേറി. ഒപ്പം രോഗികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന ശ്രശ്രുഷ, സൗജന്യ ഡോക്ടേഴ്‌സ് കണ്‍സള്‍ട്ടേഷന്‍, 100 പേര്‍ക്ക് സൗജന്യ രക്ത പരിശോധന എന്നിവയും നടത്തി

 

Back to top button
error: Content is protected !!