ഫ​ണ്‍ വേ​ള്‍​ഡ് മ​റൈ​ന്‍ എ​ക്‌​സ്‌​പോ പെ​രു​മ്പാ​വൂ​രി​ല്‍

പെരുമ്പാവൂര്‍: സമുദ്രത്തിനടിയിലെ കാഴ്ചകളുമായി കാണികളെ വിസ്മയിപ്പിച്ച അക്രലിക്ക് അണ്ടര്‍ വാട്ടര്‍ എക്സ്പോ ‘ഫണ്‍ വേള്‍ഡ്’ മറൈന്‍ എക്സ്പോ പെരുമ്പാവൂരില്‍ ആരംഭിച്ചു. നടി ശ്വേത മേനോന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. 15 കോടിയോളം വിലവരുന്നതും അക്രലിക്ക് നിര്‍മിതവുമായ അണ്ടര്‍ വാട്ടര്‍ ടണല്‍ രാജ്യത്തെതന്നെ ഏറ്റവും വലിയ ടണല്‍ അക്വേറിയമാണ്. ദുബായ് പാമിലിലെ അറ്റ്‌ലാന്റിസില്‍ മാത്രം കാണാന്‍ കഴിയുന്ന സമുദ്രാന്തര്‍ വിസമയ ലോകമാണ് അവതരിപ്പിക്കുന്നത്. കേട്ടറിവ് മാത്രമുള്ള കടല്‍ക്കുതിരയും നീരാളിയും ഉള്‍പ്പെടെയുള്ള സമുദ്രജീവികളും അപൂര്‍വ മത്സ്യങ്ങളും മറൈന്‍ എക്‌സ്‌പോയില്‍ കാഴ്ചക്കാര്‍ക്ക് ചുറ്റുമായി നീന്തി നടക്കും. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറുക്കുമതി ചെയ്ത അപൂര്‍വ പക്ഷികളുടെ അത്ഭുത ശേഖരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സ്വപനം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിത പരിസരങ്ങളിലൂടെയുള്ള യാത്ര പ്രദര്‍ശനത്തിലെ സവിശേഷതയാണ്. റോബട്ടിക്ക് മൃഗശാലയും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ അസ്വദിക്കാന്‍ കഴിയുന്ന അമ്യൂസ്മെന്റ് റൈഡുകളും എക്സ്പോയുടെ ഭാഗമായുണ്ട്. ദിവസവും വൈകിട്ട് 4 മുതല്‍ 9.30വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 9.30 വരെയാണ് പ്രദര്‍ശനം. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ, ഷിയാസ് കരീം, എന്‍.സി. മോഹനന്‍, സാമൂഹിക, രാഷ്ട്രീയ സംസ്‌കാരിക നേതാക്കള്‍, എക്സ്പോ പ്രൊപ്രൈറ്റര്‍ എ.കെ. നായര്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സുധീര്‍ കോയ, മനേജര്‍മാരായ എ.കെ. പ്രഭാകരന്‍, മനോജ് എന്നിവര്‍ പങ്കെടുത്തു. ഫണ്‍ വേള്‍ഡ് ബാഗ്ലൂര്‍ ആണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

Back to top button
error: Content is protected !!