എഫ് എസ് ഇടി ഒ പ്രദേശിക സായാഹ്ന ധർണ്ണ നടത്തി

മൂവാറ്റുപുഴ: പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ നിയമനം അവസാനിപ്പിക്കുക, സ്വകാര്യവൽക്കരണം ഇല്ലാതാക്കുക, വർഗ്ഗീയതയെ ചെറുക്കക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനു : 8ന് നടക്കുന്ന ദേശിയ പണിമുടക്കിന്റെ പ്രചരണാർത്ഥം എഫ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ പായിപ്ര സ്ക്കൂൾ ജംഗ്ഷനിൽ പ്രാദേശീക സായാഹ്ന ധർണ്ണ നടത്തി . കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ആനന്തകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി അംഗം പുഷ്പ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.കെ എസ് ടി എ ജില്ലാ കമ്മറ്റി അംഗം സി. എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് കെ. കെ. സുശീല, കെ. എസ്. ടി എ ജില്ല വെെസ് പ്രസിഡന്റ് ആനി ജോർജ്ജ്,  പിറവം സബ് ജില്ല പ്രസിഡന്റെ എം. കെ.ജോർജ്ജ്,, എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം ഹസെെനാർ, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. കെ. ജാഫർ, ജസിൽ തോട്ടത്തികുളം എന്നിവർ സംസാരിച്ചു . 

Leave a Reply

Back to top button
error: Content is protected !!