കായിക താരങ്ങൾക്ക് സൗജന്യ സ്പോർട്സ് ഇഞ്ചുറി പരിശോധന ക്യാമ്പ്

മൂവാറ്റുപുഴ: പരിക്കുകൾ മൂലം പ്രയാസം അനുഭവിക്കുന്ന കായിക താരങ്ങൾക്ക് സൗജന്യ സ്പോർട്സ് ഇഞ്ചുറി പരിശോധന ക്യാമ്പ് നടത്തി.മുളവൂർ പള്ളിപ്പടി ന്യൂ കാസ്റ്റിൽ ക്ലബ്ബ്, വോൾവേറിയൻസ് എഫ് സി മുളവൂർ പള്ളിപ്പടി, ആലുവ നജാത്ത് ആശുപത്രിയിലെ സ്പോർട്സ് ഇഞ്ചുറി ക്ലിനിക്ക് വിഭാഗത്തിൻ്റെ സഹകരണത്തോടെ മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന മെഡിക്കൽ ക്യാമ്പ് മൂവാറ്റുപുഴ  സബ് ഇൻസ്പെക്ടർ മാഹിൻ സലീം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം 2023 ൽ നടക്കുന്ന സൂപ്പർ കപ്പ്‌ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ലോഗോ പ്രകാശനവും  സബ് ഇൻസ്‌പെക്ടർ മാഹിൻ സലിം  നിർവ്വഹിച്ചു. .കെ.എം.അലി മുത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.എസ്.അലി മുഖ്യ പ്രഭാഷണം നടത്തി.കെ.എം.അബ്ദുൽ കരീം, ടി.കെ.അലിയാർ, എം.ഇ.അബ്ബാസ്, പി.എം.അലിയാർ, എസ്.ഐ  അജാസ്, ഡോ.മുഹമ്മദ് റിയാദ്, ഡോ.സജിത് കുമാർ, ജി.വിനോദിനി, അർഷദ് മുളാട്ട്, റമീസ് ഇബ്രാഹിം, എം.എ. സാലിഹ്, അൽത്താഫ്.കെ.ഫൈസൽ, ടി.എൻ.താഹിർ  എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!