കുന്നത്തുനാട്ടിൽ മെഗാ മെഡിക്കൽ ക്യാമ്പുമായി പി.വി ശ്രീനിജിൻ എം.എൽ.എ

കുന്നത്തുനാട്: കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ മെഗാ മെഡിക്കൽ ക്യാമ്പുമായി പി.വി ശ്രീനിജിൻ എം.എൽ.എ. ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തുന്നത്. ഫെബ്രുവരി അഞ്ചിന് ബി.പി.സി.എൽ കൊച്ചിൻ റിഫൈനറിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്പലമുഗൾ മെഡിക്കൽ എയിഡ് സൊസൈറ്റിയിലാണ് ക്യാമ്പ് നടക്കുക. ആരോഗ്യം എന്ന പേരിൽ നടത്തുന്ന ക്യാമ്പിൽ സൗജന്യ വൈദ്യപരിശോധനയും രോഗനിർണ്ണയവും മരുന്ന് വിതരണവും ഉൾപ്പടെയുള്ള സേവനങ്ങളാണ് നൽകുന്നത്. കാർഡിയോളജി, ന്യൂറോളജി, ഓങ്കോളജി, പൾമനോളജി, ഗൈനക്കോളജി തുടങ്ങി ഒട്ടുമിക്ക വിഭാഗങ്ങളിലും രോഗ നിർണയത്തിനും പരിശോധനക്കുമുള്ള സൗകര്യമാണ് ഒരുക്കുന്നത്. ആവശ്യമെങ്കിൽ തുടർ ചികിത്സക്കുള്ള അവസരവും ലഭിക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന ക്യാമ്പിലേക്ക് താഴെ കാണുന്ന ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിന് പുറമേ സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു. https://docs.google.com/forms/d/e/1FAIpQLScFFcNFb8SEDv2QNcQelaaOh6DN4poEXalfRvXxSGUiq5GjDA/viewform?usp=sf_link