മുടവൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മുടവൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മുടവൂര്‍ അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സിവില്‍ സ്റ്റേഷന്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ആഭിമുഖ്യത്തില്‍, ആസ്റ്റര്‍ മെഡിസിറ്റി, പീസ് വാലി, അഹല്യ കണ്ണാശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഗ്രികള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.പി. ജോയി ഉദ്ഘാടനം ചെയ്തു. പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍, സെക്രട്ടറി രഹ്നവി ഉതുപ്പ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ തോമസ് ചെറിയാന്‍, ശ്രീധരന്‍ കക്കാട്ടുപാറയില്‍, ഷമീര്‍ എം, തമ്പി ജോര്‍ജ്ജ്, വില്‍സന്‍ കെ.വി, റെജി കുര്യന്‍, സുകുമാരന്‍ കെ. പി, ഏലിയാമ്മസാബു, ഖദീജ നാസ്സര്‍, എല്‍ദോസ് ഇ.എം എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!