നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍
ഏത്തവാഴ തൈ വിതരണം ചെയ്തു

പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പടുത്തി കര്‍ഷകര്‍ക്ക് സൗജന്യമായി ഏത്തവാഴ തൈ വിതരണം ചെയ്തു. പഞ്ചായത്തില്‍ വാഴ കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി പഞ്ചായത്ത് തിരഞ്ഞെടുക്കപെട്ട കര്‍ഷക്കാര്‍ക്ക് വാഴതൈകള്‍ വിതരണം ചെയ്തത്. കര്‍ഷകര്‍ക്ക് സൗജന്യമായി തൈകള്‍ നല്‍കുന്നതോടൊപ്പം കൃഷി മികച്ച തരത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും പൈങ്ങോട്ടൂര്‍ കൃഷി ഭവന്‍ വഴി നല്‍കുന്നു. വാഴതൈകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി നിര്‍വഹിച്ചു. മെമ്പര്‍മാരായ മില്‍സി ഷാജി, സാബു മത്തായി,സണ്ണി കാഞ്ഞിരത്തിങ്കല്‍,റെജി സാന്റി ,സെബാസ്റ്റ്യന്‍ പറമ്പില്‍ എന്നിവര്‍പങ്കെടുത്തു