മുളവൂര്‍ ഗവ.യു.പി സ്‌കൂളിലേക്ക് മുന്‍പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച് സിദ്ധീഖിന്റെ കൈത്താങ്ങ്

മൂവാറ്റുപുഴ: മുളവൂര്‍ സര്‍ക്കാര്‍ യു.പി സ്‌കൂളിലേക്ക് പായിപ്ര പഞ്ചായത്ത് മുന്‍പ്രസിഡന്റും. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കെ.എച്ച് സിദ്ധീഖ് കുട കൈമാറി. ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ കാല്‍നടയായി എത്തുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നതിനാണ് പേഴയ്ക്കാപ്പിള്ളി റൂറല്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ 30 കുടകള്‍ നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദക്ക് കെ എച്ച് സിദ്ധീഖ് കുടകള്‍ കൈമാറി. പിടിഎ പ്രസിഡന്റ് ടി.എം ഉബൈസ്, കെ.എം ഫൈസല്‍, നാസര്‍ തടത്തില്‍, കെ.എം തസ്‌നി, റ്റി.തസ്‌കിന്‍, അനുമോള്‍ കെ.എസ്, കദീജ കുഞ്ഞുമുഹമ്മദ്, എം പി സുമോള്‍, കെ എം ബബിത, എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!