ഭീതിപരത്തി കുമ്പളത്തുമുറിയില്‍ അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍

കോതമംഗലം : മലയിന്‍കീഴ് കുമ്പളത്തുമുറിയിലെ നഗരസഭ ഡമ്പിംഗ് യാര്‍ഡിന് സമീപം ഒന്നിലേറെ സ്ഥലത്ത് അജ്ഞാത ജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഈ ഭാഗത്ത് പതിവായി കണ്ടിരുന്ന തെരുവുനായയെ കഴിഞ്ഞരാത്രി മുതല്‍ കാണാതായതും നാട്ടുകാരില്‍ ആശങ്കയുയര്‍ത്തി. പുലിയിറങ്ങിയെന്ന പ്രചരണത്തെ തുടര്‍ന്ന് ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി എന്നിവര്‍ക്കൊപ്പം വനം വകുപ്പ് റേഞ്ച് ഓഫീസര്‍ പി.എ. ജലീല്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പുലി വര്‍ഗത്തില്‍പ്പെട്ട ജീവിയുടേതാണ് കാല്‍പ്പാടുകളെന്ന് റെയിഞ്ച് ഓഫിസര്‍ സ്ഥിരീകരിച്ചെങ്കിലും പുലിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് വനപാലകരുടെ നിഗമനം. രാത്രിയില്‍ വനപാലകരെ പട്രോളിംഗിന് നിയോഗിക്കുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു.

Back to top button
error: Content is protected !!