പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനത്തിനും, വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനും കൊടിയേറി

മൂവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനത്തിനും, വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനും കൊടിയേറി. കോതമംഗലം രൂപതാ വികാരി ജനറാള്‍ ഫാ. ഡോ. പയസ് മലേകണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് തിരുനാള്‍ കൊടിയേറിയത്. മാര്‍ച്ച് 18ന് ജോസഫ് നാമധാരികളുടെ സംഗമവും കാഴ്ചവയ്പ്പും ഒരുക്കിയിട്ടുണ്ട്. രൂപതയിലെ നവ വൈദികരുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കും. പ്രധാന തിരുനാള്‍ ദിനമായ മാര്‍ച്ച് 19ന് വൈകിട്ട് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ പ്രദക്ഷിണത്തിലും ഊട്ടുനേര്‍ച്ചയിലും ആയിരങ്ങള്‍ പങ്കെടുക്കും. തിരുനാള്‍ ദിവസങ്ങളില്‍ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മുതല്‍ രാത്രി 8 വരെയുള്ള സമയത്ത് ദൈവാലയത്തില്‍ എത്തി പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യമുണ്ടായിരിക്കും. വിപുലമായ വാഹന പാര്‍ക്കിംഗ് സൗകര്യം പള്ളിയോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. നേര്‍ച്ചപ്പായസവും ഊട്ടുനേര്‍ച്ചയും തയ്യാറാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞു.

 

Back to top button
error: Content is protected !!