കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഫയര്‍വാച്ചര്‍ക്ക് പരിക്ക്

കോതമംഗലം: വനത്തില്‍ നിന്ന് കാട്ട് പോത്തിന്റെ ആക്രമണത്തില്‍ കുട്ടമ്പുഴ തേരക്കുടി സ്വദേശിയായ ഫയര്‍വാച്ചര്‍ക്ക് പരിക്ക്. ഇടമലയാര്‍ എണ്ണക്കല്ലില്‍ താത്ക്കാലിക ഫയര്‍വാച്ചറായ സജീവന്‍ ആണ്ടി (54) ക്കാണ് ഇന്നലെ രാവിലെ 11ഓടെ പാമ്പ്കുത്തിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. പോത്തിന്റെ കൊമ്പ് കൊണ്ട് വയറിന്റെ മുകള്‍ഭാഗത്തും, നെറ്റിയിലും പരിക്കുണ്ട്. പരിക്കേറ്റ സജീവന്‍ തന്നെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷക്ക് നല്‍കിയ ശേഷം വിദഗ്ദ്ധ പരിശോധനകള്‍ക്കായി കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Back to top button
error: Content is protected !!