ചേലാട് വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ തീ പിടുത്തം

കോതമംഗലം: ചേലാട് വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ തീ പിടിത്തം. വടാട്ടുപാറ സ്വദേശി മണ്ണാര്‍കുഴി എല്‍ദോസിന്റെ ഉടമസ്ഥതയിലുള്ള ജോര്‍ജിയന്‍ അപ്പാരല്‍സ് എന്ന റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണ യൂണിറ്റില്‍ ഇന്ന് പുലര്‍ച്ചെ 3ഓടെയാണ് തീപിടുത്തമുണ്ടായത്. തുടര്‍ന്ന് കോതമംഗലം അഗ്നിരക്ഷാ സേനയെത്തി തീ അണക്കുകയായിരുന്നു. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തില്‍ അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. ഗ്രേഡ് അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ ബേസില്‍ ഷാജി ഒ ജി.രാഗേഷ് കുമാര്‍, സല്‍മാന്‍ ഖാന്‍. എസ് അന്‍വര്‍ സാദത്ത്, കെ.ജെ.ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

Back to top button
error: Content is protected !!